
തിരുവനന്തപുരം: ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അടുത്ത ആഴ്ച മുതൽ അരമണിക്കൂർ കൂടുന്നു. ടൈംടേബിള്‍ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.