
പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് പ രിക്ക്. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് അതീവ ഗുരുതരമായി പരി ക്കേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പട്ടത്തിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്. കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.