
തേക്കിൻകാട് മൈതാനത്ത് ആൽത്തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മ രിച്ചു. തെക്കേഗോപുര നടക്കടുത്തുള്ള ആൽത്തറയിൽ ഇരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. വാടാനപ്പള്ളി സ്വദേശി മധു (51) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു മധുവിന് പാമ്പുകടിയേറ്റത്. ഉടനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മധു മ രിച്ചത്.