ബൈക്ക് ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് അപകടം..

ദേശീയപാത 544 ൽ മുടിക്കോട് വട്ടക്കല്ലിലാണ് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതിനെത്തുടർന്ന് സർവീസ് റോഡിലേക്ക് വീണത്. വീഴ്ചയിൽ രണ്ടു പേർക്കും സാരമായ പരിക്കുണ്ട്. ഏകദേശം സർവ്വീസ് റോഡും ആറ് വരിപാതയും തമ്മിൽ 8 അടിയിലധികം ഉയരം ഉണ്ട്.