
വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വടക്കഞ്ചേരി വാരുകുന്ന് പാറു(85), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവർക്കാണ് പരിക്കേറ്റത്.വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു മകൻ ജോനേഷ് (20) പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തമായ കാറ്റിലും മഴയിലുമാണ് വീട്ടുവളപ്പിലെ പുളിമരം കടപുഴകി വീടിനു മുകളിൽ പതിച്ചത്. വീടിന്റെ മേൽക്കൂര തകർന്നു വീണാണ് ഇവർക്ക് പരിക്കേറ്റത്. നാട്ടുകാരാണ് പരിക്കേറ്റ വരെ വീടിനുള്ളിൽ നിന്നും എടുത്ത് ആശുപത്രിയിൽ എത്തിച്ചത്.