ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.. ഇരട്ടക്കുട്ടികൾ അടക്കം അഞ്ചുപേർ രക്ഷപ്പെട്ടു..

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ. ദേശീയപാത ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. അപകടത്തിൽ ഇരട്ട കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പെടെ 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. കാറിന്റെ മുൻവശത്തു നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സും പുതുക്കാട് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.