
തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസ്സുകാരി, ബന്ധുവിൽ നിന്ന് ക്രൂരപീഡനം നേരിട്ടതായി റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.