ജീവിതത്തിനും മരണത്തിനുമിടയിലെ ഒന്നരമണിക്കൂർ; കൈ പിടിച്ചു കയറ്റി അഗ്നിരക്ഷാസേന…

കിണർ നിർമാണത്തൊഴിലാളിയായ വലക്കാവ് കൊഴുക്കുള്ളി പേരാമംഗലത്ത്‌ വീട്ടിൽ രാജനാണ് പണിക്കിടെ അപകടത്തിൽപെട്ടത്. കുമ്പളത്ത്‌ പറമ്പിൽ വിപിന്റെ വീട്ടിലെ കിണറിൽ പാറ പൊട്ടിച്ചതിന് ശേഷം വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം ഉണ്ടായത്.

അടർന്നു നിന്നിരുന്ന എണ്ണൂറ് കിലോയിലധികം ഭാരമുള്ള ഭീമൻ പാറ രാജന്റെ ശരീരത്തിലേക്ക് പതിച്ചു.തല മാത്രം പുറത്തുള്ള അവസ്ഥയിൽ പാറക്കല്ലിനും ചേറിന്റെയും ഇടയിൽ കുടുങ്ങിക്കിടന്ന രാജനെ തൃശൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിലൂടെ
രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.