
സംസ്ഥാനത്തു വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ ഉച്ച തിരിഞ്ഞു മഴയ്ക്കും വടക്കൻ ജില്ലകളിൽ ഉയർന്ന താപനിലയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.