അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു..

വാണിയംപാറ. പീച്ചിഡാം റിസർവോയറിലെ കുമ്മായച്ചാലിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെയാണ് ചെളിയിൽ പുതഞ്ഞ് കിടക്കുന്ന നിലയിൽ പിടിയാനയെ കണ്ടെത്തിയത്. വാണിയംപാറ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും പീച്ചി പോലീസും സ്ഥലത്തെത്തി ആനയെ രക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് കാട്ടാന ചരിഞ്ഞത്.