വാഹനാപകടത്തിൽ മകൻ മരി ച്ചതിൽ മനംനൊന്ത് അമ്മ ജീവ നൊടുക്കി..

ചേർപ്പ്. വാഹനാപകടത്തിൽ മകൻ മരി ച്ചതിൽ മനംനൊന്ത് അമ്മ ജീ വനൊടുക്കി. കണിമംഗലം മേൽപാലത്തിന് സമീപം ശനിയാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) മരി ച്ചിരുന്നു. മകന്റെ മര ണത്തിൽ മനംനൊന്ത് അമ്മ രാധ (58) ഇന്നലെ ജീവ നൊടുക്കുകയായിരുന്നു. കുരിയച്ചിറ കല്യാൺ സിൽക്‌സ് ഗോഡൗൺ ജീവനക്കാരനായ വിനോദ് ജോലിക്ക് പോകുന്നതിനിടയിലാണ് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഒടുന്ന സ്വകാര്യ ബസ് ഇടിച്ച് അപകടം മുണ്ടായത്.