നാടു മുഴുവൻ വീട്ടിലിരിക്കുന്ന ലോക്ക് ഡൗൺ കാലത്ത് കൊടുങ്ങ കല്ലിങ്ങപുറം ഷാജു വിജയന്റെ വീട്ടിൽ വിരുന്നു വന്നത് സാക്ഷാൽ നാഗശലഭമാണ്. ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭങ്ങളിൽ ഒന്നാണ് അറ്റ്ലസ് മോത്ത്.മുൻചിറകുകളുടെ അഗ്രഭാഗത്തു പാമ്പിന്റെ തലയോട് സാമ്യമുള്ള ഡിസൈനുകളാണ് ശലഭത്തിന് ഇൗ പേര് സമ്മാനിച്ചത്. ഈ ഡിസൈൻ ശത്രുക്കളിൽ നിന്നു രക്ഷപെടാൻ അവയെ സഹായിക്കുന്നു.
കൗതുകകരമായ കാര്യം ലാർവയിൽ നിന്നു വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല എന്നതാണ്. 12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവർ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് ഒരു ശലഭം എത്തി തുടർന്ന് വെള്ളിയാഴ്ചയോടെ രണ്ടാമത്തെ ശലഭം എത്തിച്ചേരുകയായിരുന്നു.