ആരോഗ്യകേരളത്തിൽ താൽക്കാലിക നിയമനം

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ലോൺട്രി ടെക്‌നീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഡയാലിസിസ് ടെക്‌നീഷ്യൻ, സിഎസ്എസ്‌സി ടെക്‌നീഷ്യൻ, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഡാറ്റ മാനേജർ, എപ്പിഡെമൊളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു.

നിയമനകാലാവധി രണ്ടു മാസമാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അപേക്ഷ arogyakeralamthrissur@gmail.com എന്ന വിലാസത്തിൽ മെയ് എട്ടിന് മുമ്പായി അയ്ക്കണം. ഫോൺ: 0487 2325824.