ഇന്ന് രണ്ടുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;8 പേർ രോഗമുക്തരായി

കേരളത്തിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.എട്ടു പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറു പേരുടേയും ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ടു പേരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 400 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. 96 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.