മെയ് 6ന് തൃശൂർ പൂരം; അവലോകനയോഗം ചേർന്നു..

Thrissur_vartha_district_news_malayalam_pooram

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മെയ് 6ന് തൃശൂർ പൂരവും 4ന് സാമ്പിൾ വെടിക്കെട്ടും നടക്കുമെന്ന് മന്ത്രി അറിയിച്ചു. പൂരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റവും വെടിക്കെട്ടും ചട്ടങ്ങൾ പാലിച്ചുതന്നെ നടത്തും. മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.