മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന വരെ സ്വീകരിക്കാൻ അവസാനഘട്ട ഒരുക്കങ്ങളിൽ ജില്ല

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള ക്വാറ ന്റൈൻ സൗകര്യമൊരുക്കുന്നതിനുമായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ജില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരെ അതിർത്തിയിൽ സ്ക്രീൻ ചെയ്ത്, ജില്ലാതിർത്തിയിൽ വീണ്ടും പരിശോധിച്ച ശേഷമാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് വിടുക. ഇത് സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.