ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം..

വാഴച്ചാൽ ട്രൈബൽ കോളനിയിലെ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചു. യുവതിക്ക് തുണയായത് അതിരപ്പിള്ളി 108 ആംബുലൻസിൽ ഇ എം ടി സ്നേഹ മാർട്ടിനും ആംബുലൻസ് പൈലറ്റ് വിഎസ് വിഷ്ണുവുമാണ്.

കീർത്തന സന്ദീപ്‌ എന്ന യുവതിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ തുമ്പൂർമുഴിയിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായ രീതിയിൽ നോക്കാനും പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച് തുടർ കരുതൽ നടപടികൾ സ്വീകരിക്കാനും സഹായിച്ചു.