പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്..

വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.താണിചുവടിനും ആശ്രമത്തിനും ഇടയിൽ പി സി എം അങ്കമാലി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തു നിന്നാണ് തേനീച്ച ഇളകിയത്. ഞായറാഴ്ച വൈകുന്നേരം പത്തോളം പേർക്ക് കുത്തേറ്റു. തിങ്കളാഴ്ച രാവിലേയും ഏഴോളം പേർക്ക് വീണ്ടും ഇതേ സ്ഥലത്തു നിന്ന് കുത്തേറ്റു.

തേനീച്ച കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നിസ്സാര പരിക്കുള്ളവർ നാടൻ ചികിത്സ നടത്തി. ഗുരുതരമായി കുത്തേറ്റ ജോഷ്വായെയും റോബിൻസിനെയും ഞായറാഴ്ച രാത്രി തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു .