
ചാവക്കാട്: റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു. നാലു പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മ രിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ റുഖിയയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രണം സംഭവിച്ചു.