എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു.

പാവറട്ടി: എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു. ബ്രഹ്മകുളം പൈങ്കണ്ണിക്കൽ ക്ഷേത്രോത്സവത്തിനെത്തിയ ചിറയ്ക്കൽ ഗണേശ് ആണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മ രിച്ചത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെ കുത്തുകയായിരുന്നു.

തുടർന്ന് ഓടുന്നതിനിടെ ഉത്സവപ്പറമ്പിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ആനന്ദിനെ കുത്തി. ആനന്ദ് തൽക്ഷണം മ രിച്ചു. ഇടഞ്ഞോടിയ ആന 4 കി.മീറ്റർപിന്നിട്ട് കണ്ടാണശ്ശേരിയിലെത്തി. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനു ശേഷം തളച്ചു.