ലോക്ക് ഡൗണിനിടെ പലചരക്ക് കടയിൽ ഹാൻസ് വിൽപന

ലോക്ക് ഡൗൺ കാലത്തും ലോക്കില്ലാത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കിഴക്കേ പട്ടിശ്ശേരിയിലെ
പലചരക്ക് കടയിൽ നിന്നുമാണ് ഹാൻസ് പിടികൂടിയത്. ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ ആണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ലോക്ക് ഡൗൺ പരിശോധനകൾ മൂലം തീരെ ലഭ്യമല്ലാത്ത ലഹരി ഉത്പന്നങ്ങൾ ഇരട്ടി വിലക്കാണ് കച്ചവടക്കാർ വിൽപന നടത്തുന്നത്. ഇത്തരത്തിൽ
ഒരു കവറിന് 90 രൂപയ്ക്ക് വിറ്റു വന്നിരുന്ന ഹാൻസ് പായ്ക്കറ്റുകളാണ് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്.