വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ.

policeman-vehcle-thrissur-vartha-news-kerala-police-viyyur

ഷാരോൺ വധക്കേസിൽപ്രതി ഗ്രീഷ്‌മ ഉൾപ്പടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധി ക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണം 35 ആയി. പൂജപ്പുര സെൻട്രൽ ജയിൽ -23, കണ്ണൂർ, വിയ്യൂർ (4 പേർ വീതം), വിയ്യൂർ അതിസുരക്ഷാ ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ (2 പേർ വീതം) എന്നിങ്ങനെയാണു പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ വർഷം 14 പേർക്കു വധശിക്ഷ വിധിച്ചിരുന്നു. ഇതിൽ 4 പേരുടെ ശിക്ഷ മേൽക്കോടതി വിവിധ ഘട്ടങ്ങളിൽ ജീവപര്യന്തമാക്കി.