പാഞ്ഞാൾ പൈങ്കുളത്ത്ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ 4 പേർ മ രിച്ചു. ഇന്നലെ വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരി ച്ചത്.
റെയ്ഹാനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ നടത്തിയ തിരിച്ചിലിനിടെ മറ്റു മൂന്ന് പേരുടെ മൃത ദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ 4 പേരും ഒഴുക്കിൽപ്പെടുകയായിരുന്നു.
പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികൾ ധാരാളം ഉള്ളതായും പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃത ദേഹങ്ങൾ കണ്ടെത്തിയത്.