പാലക്കഴ അശാസ്ത്രീയമായി ഉപയോഗിക്കുന്നു; വെള്ളപ്പൊക്ക ഭീതിയിൽ നാട്ടുകാർ

കാലവർഷമെത്തുന്നതോടെ വെള്ളപ്പൊക്കഭീഷണിയിൽ അന്തിക്കാട്, ആലപ്പാട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ. കൃഷിസംബന്ധമായ ആവശ്യങ്ങൾക്കായി കാലങ്ങളായി പാലക്കഴയിൽ മണ്ണും കല്ലും കൊണ്ടിട്ട് അടച്ച സ്ഥിതിയാണുള്ളത്.

കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കഴകൾ പലകകൾ ഉപയോഗിച്ച് ആവശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സംവിധാനമാണ് ശാസ്ത്രീയം.

എന്നാൽ പാലക്കഴയിൽ അതല്ല സംഭവിച്ചതെന്ന് അന്തിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സൻ പറഞ്ഞു.ഇത് മൂലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും കയറിയ വെള്ളം ഇറങ്ങാതെ ഒരുമാസക്കാലം നൂറുകണക്കിന് വീടുകൾ വെള്ളത്തിലായിരുന്നു.

കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് ജില്ല കളക്ടർ എസ്.ഷാനവാസ് ഉറപ്പ് നൽകിയതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു.