മാന്ദാമംഗലത്ത് ടയർ കമ്പനിയിൽ തീപിടുത്തം. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ടയറിന്റെ റിസോളിംഗ് ഭാഗം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീ പിടുത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.