തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

police-case-thrissur

കാഞ്ഞാണി: തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാളുടെ ശല്യം തുടർന്നപ്പോൾ തിയറ്റർ ജീവനക്കാരോട്
സ്ത്രീകൾ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടർന്ന് തിയറ്റർ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ ജോസി ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .