ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവും 14 പേര്‍ക്ക് നെഗറ്റീവുമാണ്. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് അസുഖം വന്നത്. പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ രണ്ടുവീതവും, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഓരോരുത്തര്‍ക്ക് വീതവുമാണ് ഫലം നെഗറ്റീവായത്. ഇതുവരെ 497 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25,973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ 25,135 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.