ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീ സംരംഭകർക്കും, അയൽക്കൂട്ട അംഗങ്ങൾക്കുമായി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ ഒരുക്കിയ “കൊറോണ കാലത്തെ നാടൻ രുചി ഭേദങ്ങൾ” എന്ന പാചക മത്സരം അവസാനിച്ചു. ആദ്യ ഘട്ടമായ നാലുമണി പലഹാരത്തിൽ നിന്ന് തുടങ്ങി ജ്യൂസ്/ഷെയ്ക്ക്, കറികൾ/മെഴുക്കുപുരട്ടി, ചമ്മന്തി/ചമ്മന്തിപൊടി, അവസാനം പായസത്തിൽ അവസാനിച്ച ഈ രുചി പൂരത്തിൽ ഒട്ടനവധി കൊതിയൂറും വ്യത്യസ്ത വിഭവങ്ങൾ സമ്മാനിച്ചതിലുപരി അവ എങ്ങനെയെല്ലാം പാചകം ചെയ്യാമെന്നും, അലങ്കരിക്കാമെന്നും വരെ മത്സരാർത്ഥികൾ പരിചയപ്പെടുത്തി.അഞ്ച് ഘട്ടങ്ങളിലായി നടത്തിയ പാചക മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ലോക്ക് ഡൗണിനു ശേഷം പാചക മത്സരത്തിന്റെ അടുത്ത പടിയായി അഞ്ച് ഘട്ടങ്ങളിൽ നിന്നായി ലഭിച്ച ഏറ്റവും മികച്ച വിഭവങ്ങൾ ഉൾപ്പെടുത്തി ഒരു റെസിപ്പി ബുക്ക് പ്രസിദ്ധീകരിക്കാനാണ് കുടുംബശ്രീയുടെ തീരുമാനം.