ലോക്ക്ഡൌൺ സംബന്ധിച്ച ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കെ തൃശൂർ സിറ്റി പോലീസ് അധികാരപരിധിയിൽ തുറന്നു പ്രവർത്തിക്കുന്നതിന് വ്യാപാര സ്ഥാപന ഉടമകൾക്കും ഉപഭോക്താക്കൾക്കും തൃശൂർ സിറ്റി പോലീസ് അറിയിപ്പ് നൽകി.
അനുമതി ലഭിച്ചിട്ടുള്ള കടകളിൽ 50% ജീവനക്കാർ മാത്രമേ ഹാജരാവാൻ പാടുള്ളൂ എന്നും,ജീവനക്കാരും, അവിടെ വരുന്ന ഉപഭോക്താക്കളും മാസ്ക് ധരിക്കണം. എല്ലാ സ്ഥാപനങ്ങൾക്ക് മുന്നിലും ഹാൻഡ് വാഷ് സാനിടൈസർ എന്നിവ സജ്ജീകരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കാൻ ആവശ്യമായ മാർക്കിങ് ഉൾപ്പെടെ പൂർത്തിയാക്കാനും പോലീസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ ഉണ്ട്.