പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി മതിലകം പഞ്ചായത്ത്

പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി മതിലകം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 530 പേരാണ് അടിയന്തരമായി മടങ്ങിവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്. മതിലകം പഞ്ചായത്തിൽ ആകെ 3135 പേരാണ് പ്രവാസികളായി ഉള്ളത്. ഇതിൽ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന 530 പേർ 34 രാജ്യങ്ങളിലായാണ് ഇപ്പോൾ കഴിയുന്നത്. രജിസ്റ്റർ ചെയ്തവരിൽ 454 പേർക്കും വീടുകളിൽ ഹോം ക്വാറന്റയിൻ സൗകര്യമുണ്ട്. ബാക്കിയുള്ള 76 പേർക്ക് പഞ്ചായത്ത് സൗകര്യമൊരുക്കും. ഇവർക്കായി പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു.