ഒരുമയാണ് താളം നമ്മൾ അതിജീവിക്കും: രചന നാരായണൻകുട്ടി…

ലോക നൃത്ത ദിനത്തിൽ കോവിഡ്‌ പ്രതിരോധ സന്ദേശം പകരുന്ന നൃത്തം പങ്കുവെച്ച്‌ അഭിനേത്രിയായ രചന നാരായണൻകുട്ടി. മനോഹരമായ നൃത്ത ചുവടുകൾക്കിടയിൽ അതിലും മനോഹരമായി നടി പങ്കുവെച്ച സന്ദേശം നിമിഷങ്ങൾക്കുള്ളിൽ തന്നെ ജനം ഏറ്റെടുത്തു.
മെയ്യും മനസ്സും ഒരുപോലെ ആയില്ലെങ്കിൽ നൃത്തത്തിന്റെ താളം നഷ്ടമാവും.

സമൂഹത്തിന്റെ കാര്യത്തിൽ ഒരുമയാണ് നമ്മുടെ താളം. ആ താളം നമ്മൾ കൈ വിടാതെ നോക്കണം. ആരോഗ്യ പ്രവർത്തകരും ഭരണകൂടവും പറയുന്ന നിർദ്ദേശങ്ങൾ മുഴുവൻ അനുസരിക്കുക എന്നതാണ് ഇൗ ഘട്ടത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമൊന്നും രചന പറയുന്നു.ഉൾക്കരുത്താണ് നമ്മുടെ ശക്തിയെന്നും നമ്മൾ അതിജീവിക്കുമെന്നും അഭിനേത്രി കൂട്ടിച്ചേർത്തു.