മുഖ്യമന്ത്രി ഇന്നും നാളെയും തൃശ്ശൂരിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും..

മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച 4.30-ന് വിയ്യൂർ ഫയർ ആൻഡ്റെ സ്ക്യൂ അക്കാദമിയിലെ പാസിങ്ഔട്ട് പരേഡിൽ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച 12-ന് മാറ്റാംപുറത്ത് തൃശ്ശൂർ കോർപറേഷൻ ലൈഫ് പദ്ധതിയിലെ ഭൂമികൈമാറ്റം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

231 കുടുംബങ്ങൾക്ക് മൂന്നുസെന്റ്റ് ഭൂമി വീതമാണ് നൽകുന്നത്. ഉച്ചതിരിഞ്ഞ് 2.30-ന് പോട്ട ഡിവൈൻ ധ്യാനകേന്ദ്രം അമ്പതു കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്ന ചടങ്ങും വൈകീട്ട് 5-ന് തേക്കിൻകാട് മൈതാനിയിൽ അഴീക്കോടൻ ദിനാചരണം പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.