നല്ല നാളേക്ക് കുഞ്ഞുങ്ങളുടെ കരുതൽ

നാട് മുഴുവൻ കോവിഡ്‌ പ്രതിരോധത്തിനു വേണ്ടി സഹായ ഹസ്തവുമായി മുന്നോട്ട് വരുമ്പോൾ ഏറ്റവും മുൻ നിരയിൽ നിറ പുഞ്ചിരിയോടെ കളം നിറയുന്നത് കുഞ്ഞുങ്ങളാണ്.
കാൽഡിയൻ സിറിയൻ സ്‌കൂളിലെ കൊച്ചുകൂട്ടുകാർ അവരുടെ പിറന്നാൾ സമ്മാനവും സ്‌കോളർഷിപ്പ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറുടെ ഓഫീസിൽ എത്തിയാണ് ഇവർ സംഭാവന കൈമാറിയത്.കുഞ്ഞുമനസ്സിലെ കനിവിന്റെ തിളക്കമാണ് ഈ സംഭാവനകൾ എന്ന് പറഞ്ഞുകൊണ്ട് ജില്ല കളക്ടർ എസ് ഷാനവാസ് ആണ് ചിത്രത്തോട് കൂടി ഇൗ വിശേഷം ഫേസ്ബുക്കിൽ കുറിച്ചത്.