പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) പരിക്കേറ്റത്. സംഭവത്തില്‍ സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) അന്വേഷണം നടക്കുകയാണ്. ആര്യയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും തമ്മില്‍ വാക്കു തർക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിക്കുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.