ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ട‌റുടെ അന്വേഷണ റിപ്പോർട്ട്.

ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ട‌റുടെ അന്വേഷണ റിപ്പോർട്ട്. റൂൾ കർവ് പ്രകാരം നേരത്തെ കുറഞ്ഞ അളവിൽ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടർ ഉയർത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ പറയുന്നു.

ഇറിഷൻ ഉദ്യോഗസ്ഥർക്ക് വീഴ്‌ചപറ്റിയെന്നാണ് സബ് കലക്‌ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ജുലൈ 29 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡാം തുറന്നത് ആറിഞ്ച് മാത്രമാണ്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ തുറന്നത്. ഡാം തുറന്നപ്പോൾ മണലി പുഴയുടെ തീരത്തുള്ള ആയിരക്കണക്കിന് വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.

അശാസ്ത്രീയമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതതെന്നും ജനങ്ങൾക്കുണ്ടായ ദുരിതത്തിന് ഉത്തരവാദികളായ വർക്കെതിരെ നടപടിയെടുക്കുക നഷ്ട്‌പരിഹാരം വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു.

റൂൾകർവ് ബാധകമല്ലെന്ന് ഇറിഗേഷൻ അധികൃതർ – പീച്ചി ഡാമിലെ വെള്ളം നിയന്ത്രിക്കാൻ വേണ്ടിയുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നും റൂൾ കർവ് പ്രകാരം വെള്ളം നിയന്ത്രിക്കേണ്ടത് 200 മില്യൻ ക്യുബിക് മീറ്ററിൽ കൂടുതൽ ജലമുള്ള ഡാമുകൾക്കാണെന്നുമുള്ള വാദമാണ് ഇറിഗേഷൻ വകുപ്പ് സബ്‌കളക്‌ടറുടെ മുമ്പാകെ വെച്ചിട്ടുള്ളത്. ഇതു പ്രകാരം പീച്ചി ഡാമിൽ റൂം കർവ് പാലിക്കേണ്ടെന്ന് ഇവർ വാദിക്കുന്നു. 2018-ലെ പ്രളയകാലം മുതൽ പീച്ചി ഡാമിൽ കൃത്യമായി റൂംകർവ് പാലിച്ചിരുന്നു.