കുന്നംകുളം: ഇന്ന് പുലർച്ചെ കുന്നംകുളത്ത് നിന്ന് കാണാതായ സ്വകാര്യ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ് ആണ് ഗുരുവായൂർ മേൽപ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.