പുലയ്ക്കാട്ടുകരപാലത്തിന്റെ പണി പുരോഗമിക്കുന്നു..

മണലിപ്പുഴയ്ക്ക് കുറുകെ തൂണുകളില്ലാതെ ആധുനിക സാങ്കേതികരീതിയിൽ നിർമ്മാണം ആരംഭിച്ച പുലയ്ക്കാട്ടുകരപാലത്തിന്റെ പണി പൂർത്തിയാകുന്നു. 46.50 മീറ്റർ നീളമുള്ള പാലം ബോക്സ് ഗർഡറിൽ ഒറ്റ സ്പാനിലാണ് കോൺക്രീറ്റ് പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പണിയുന്ന സംസ്ഥാനത്തെ തൂണുകളില്ലാത്ത നീളമേറിയ പാലമാണ് പുലയ്‌ക്കാട്ട്കരയിൽ വരുന്നത്. പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ ഇരുവശത്തെയും അനുബന്ധ റോഡുകൾ കൂടി കൂട്ടിചേർത്താൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം നടത്താനുള്ള റോഡാണ് യാഥാർത്ഥ്യമാകുന്നത്.9.6 മീറ്റർ വീതിയുള്ള പാലത്തിന് ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാത ഉണ്ടാകും. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച 37, 000, 00 രൂപകൊണ്ടാണ് അനുബന്ധ റോഡിനുള്ള സ്ഥലം ഏറ്റെടുത്തത്. ആദ്യഘട്ട കോൺക്രീറ്റ് ബുധനാഴ്ച കഴിഞ്ഞതോടെ 15 ദിവസത്തെ ഇടവേളകളിൽ രണ്ടും മൂന്നും ഘട്ട കോൺക്രീറ്റ് കൂടി കഴിഞ്ഞാൽ പുലയ്‌ക്കാട്ടുകരയിൽ സംസ്ഥാനത്തെ തൂണുകൾ ഇല്ലാത്ത ഏറ്റവും നീളംകൂടിയ പാലം യാഥാർഥ്യമാകും.