
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ തുറന്നു പറച്ചിലിനു പിന്നാലെ കൂടുതല്‍ നടിമാര്‍ പീഢന ആരോപണങ്ങളുമായി രംഗത്തെത്തുന്നു. യുവനടി രേവതി സമ്പത്ത് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. സിദ്ദിഖ് തന്നെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടുവെന്നും സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ഒരു ക്രിമിനലിനെ കാണാമെന്നും അയാളൊരു ക്രിമിനലാണെന്നും പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും രേവതി പറഞ്ഞു. ജൂനിയര്‍ ആര്‍ടിസ്റ്റുകളായ ജുബിത ആണ്ടിയും സോണിയ മല്‍ഹാറും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചും രംഗത്തെത്തിയിട്ടുണ്ട്.