പൈങ്കുളം ഗേറ്റ്‌ വഴി രണ്ടു ദിവസം ഗതാഗതം നിരോധിച്ചു..

റെയിൽവേ ട്രാക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി പൈങ്കുളം ഗേറ്റ്‌ വഴി രണ്ടു ദിവസം ഗതാഗതം പൂർണമായും നിരോധിച്ചു.വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച ആറുമണി വരെയാണ് ഗേറ്റ് അടച്ചിടുക. ചെറുതുരുത്തി-ചേലക്കര റൂട്ടിൽ പൈങ്കുളം ഗേറ്റ്‌ വഴിയുള്ള റോഡുഗതാഗതമാണ് തടസ്സപ്പെടുക.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ അതിർത്തിയാണ് പൈങ്കുളം. ഇതിൽ പാലക്കാട് ഡിവിഷനിലെ റെയിൽപ്പാളങ്ങൾ പൂർണ്ണമായും പുതിയ പാളങ്ങൾ ആക്കി പുന:സ്ഥാപിക്കുന്ന പ്രവർത്തിയാണ് ഇപ്പൊൾ നടക്കുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി തീവണ്ടികൾ ഓടാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്. രണ്ടു പാലങ്ങളും റെയിൽവേ ഗേറ്റുമുള്ള പ്രധാന ഭാഗമായതിനാൽ ട്രാക്കുകൾക്ക് നിരവധി സാങ്കേതികതയുള്ള ഭാഗത്താണ് പണി നടത്തുന്നത്.നിയന്ത്രണങ്ങളുടെ ഭാഗമായി
വാഹനങ്ങൾ പാഞ്ഞാൾ റോഡ്‌ വഴി തിരിഞ്ഞുപോകണം.