കോവിഡ് കാല കൃഷി:
കേരളത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് കാർഷിക സർവ്വകലാശാലയുടെ ഫേസ്ബുക്ക് ലൈവ് പ്രോഗാമിന് ഇന്നലെ വൈകുന്നേരം തുടക്കമായി.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ കാർഷിക സർവ്വകലാശാലയുടെ ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ലൈവ് പ്രോഗ്രാമിൽ ആദ്യ പ്രഭാഷണം അവതരിപ്പിച്ചത് കേരള കാർഷിക സർവ്വകലാശാലയിലെ
ഗവേഷണ വിഭാഗം മേധാവി
ഡോ. പി. ഇന്ദിരാ ദേവിയാണ്.
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു ആമുഖ പ്രഭാഷണവും അവതരിപ്പിച്ചു. കർഷകർക്ക് കോവിഡ് കാലത്ത് കൃത്യമായി മാർഗ്ഗ നിർദ്ദേശം നൽകാൻ വിവിധ വീഡിയോകളും സർവകലാശാല പുറത്തുവിട്ടിട്ടുണ്ട്.