പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ജനറല്‍ ആശുപത്രികള്‍, ടി.ബി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ക്ഷയരോഗ ചികിത്സ തേടാം.ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളില്‍ നിന്ന് രോഗബാധിതര്‍ക്ക് നൽകും.പനി, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവർ കഴിയുന്നതും വേഗം മെഡിക്കല്‍ ഓഫീസറെ കാണണം.ക്ഷയരോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജില്ലാതല കോള്‍ സെന്ററുകളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ വിളിക്കാം. അടിയന്തര സാഹചര്യത്തില്‍ ക്ഷയരോഗബാധിതരുടെ സംശയനിവാരണത്തിന് സംസ്ഥാനതലത്തില്‍ ഡോക്ടറുടെ സേവനത്തിന് 9288809192 ല്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം.തൃശൂർ ജില്ലാതല കോള്‍സെന്റർ നമ്പർ: 9495748635 എന്നതാണ്.