ഒരേ ദിവസം രണ്ട് മാലപൊട്ടിക്കൽ പ്രതി പിടിയിൽ.

തൃശ്ശൂർ : ഒരേ ദിവസം രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊട്ടാരക്കര നീലേശ്വരം പ്രസന്ന മന്ദിരത്തിൽ റിഷഭ് പി. നായർ (28) ആണ് പിടിയിലായത്. ഒല്ലൂർ, മണ്ണുത്തി സ്റ്റേഷൻ പരിധികളിൽനിന്നാണ് ഇയാൾ മോഷണം നടത്തിയത്. ആഗസ്റ്റ് എട്ടിനായിരുന്നു സംഭവം.

ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നെന്മണിക്കര പി.ആർ. പടിയിൽ നിന്നും മണ്ണുത്തി സ്റ്റേഷൻ പരിധിയിലെ പറവട്ടാനിയിൽ നിന്നുമാണ് മാലപൊട്ടിച്ചത്. തുടർന്ന് രണ്ട് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി എറണാകുളം കലൂർ സ്റ്റേഡിയം പരിസരത്തുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘമെത്തി തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.