ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം..

ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ഉരുക്കള്‍ നഷ്ടപ്പെട്ട മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിപാരം നല്‍കുന്നു. മൃഗാശുപത്രികളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം, ഫോട്ടോ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇതേ ആവശ്യത്തിന് മറ്റ് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അടുത്തുള്ള മൃഗാശുപത്രികളില്‍ ഉടന്‍ സമര്‍പ്പിക്കണം

.