ചൈന കോവിഡ് വ്യാപനം മറച്ചുവെച്ചതിന് നഷ്ടപരിഹാരത്തെക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചന നൽകി ട്രംപ്…

കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസിന്റെ ഉത്ഭവ സമയത്തുതന്നെ അതിനെ പിടിച്ചുനിർത്താൻ ചൈനയ്ക്ക് സാധിക്കാത്തതിനാൽ 184 രാജ്യങ്ങൾ നരകത്തിലൂടെ കടന്നുപോവുകയാണെന്ന് ട്രംപ് ആരോപിച്ചു.അമേരിക്ക ഉൽപാദനത്തിനും ധാതുക്കൾക്കും മറ്റുമായി ചൈനയിലെ ബെയ്ജിങിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നിരവധി അമേരിക്കൻ നിയമനിർമാതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് നടപടികൾക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയത്.ചൈന വൈറസിന്റെ ഉത്ഭവ സമയത്ത് തന്നെ അതിനെ തടയണമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല.അതിന്റെ ഫലമാണ് ലോകരാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.കോവിഡ് വ്യാപനം മറച്ചുവെച്ചതിന് ജർമനി ചൈനയോട് ആവശ്യപ്പെട്ട 140 ബില്യൺ ഡോളർ നഷ്ടപരിഹാരത്തെക്കാൾ വലിയ തുക അമേരിക്ക ആവശ്യപ്പെടുമെന്ന സൂചനയും ട്രംപ് നൽകി.ചൈനയിൽനിന്ന് വൈറസ് പടർന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.