ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കടകൾ അടപ്പിച്ചു…

കയ്പമംഗലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപാരികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. നിയന്ത്രണങ്ങൾ പാലിച്ച്‌ കടകൾ തുറന്ന് പ്രവർത്തിക്കാൻ പറഞ്ഞതിന് ശേഷവും മാസ്ക് പോലും ധരിക്കാതെയാണ് വ്യാപാരികൾ കടകൾ തുറന്നത്. മൂന്നുപീടിക, വഴിയമ്പലം, പള്ളി വളവ്, കാളമുറി,കൂരിക്കഴി കമ്പനിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിയമലംഘനം നടത്തിയ കടകൾ താൽക്കാലികമായി അടപ്പിച്ചു.ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഇനിയും ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ പിഴ ഉൾപ്പെടെ കനത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പെട്രോൾ പമ്പിലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വരെയും അധികൃതർ ബോധവൽകരണം നടത്തി.