കോവിഡ് റൺ -കോവിഡ് ഫൈറ്റ്..

കോവിഡ് കാലത്തു കളിക്കാനും ബോധവത്കരിക്കാനുമായി ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ത്രിലോക് ഗെയിംസും ചേർന്ന് ഒരുക്കിയ വീഡിയോ ഗെയിംസ് കോവിഡ് റൺ -കോവിഡ് ഫൈറ്റ് ഗവൺമെന്റ് ചീഫ് വിപ് അഡ്വ. കെ രാജൻ പുറത്തിറക്കി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിലായിരുന്നു പ്രകാശനം വീഡിയോ ഗെയിം പ്രകാശനം ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ,ഡിഎംഒ ഡോ. കെ ജെ റീന വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കടുത്തു. നിരവധി വീഡിയോ ഗെയിമുകൾ ഉണ്ടെങ്കിലും വിജ്ഞാന പ്രദമായ വീഡിയോ ഗെയിം പൊതുജനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.