പുന്നയൂർക്കുളം: പനന്തറയിൽ
ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.