ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു..

ചാവക്കാട് : ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശികളായ വേണാട്ട് അബ്ദുറഹിമാൻ (54), വാത്തയിൽ നാസർ (53) എന്നിവർക്ക് ആണ് പരിക്കേറ്റത്.

അപകടസമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പൊന്നാനി ഭാഗത്തു നിന്ന് പെരുമ്പാവൂരിലേക്ക് കശുവണ്ടിയുടെ തോട് കയറ്റിപ്പോകുകയായിരുന്ന ചരക്കുലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.