ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Thrissur_vartha_district_news_nic_malayalam_palakkad_fire

ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 12ലേറെ കേസുകളിൽ പ്രതിയും മണ്ണുത്തി സ്റ്റേഷനിൽ സാമൂഹികവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടയാളുമാണ് ഷഫീഖ്. കുഴൽപ്പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള കേസു കളിലും പ്രതിയാണ്. കുഴൽപ്പണം കടത്തുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ഇത്തരത്തിൽ സ്ഫോടനം നടത്തി മുമ്പും ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയുന്നു.