കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.

policeman-vehcle-thrissur-vartha-news-kerala-police-viyyur

ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം പിടിച്ചെടു ത്തു. ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടയിലാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.